രാജിവെയ്ക്കാന്‍ തീരുമാനിച്ച് രാഹുല്‍ ഗാന്ധി..!!

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോല്‍വിയുടെ ഉത്തരവാദിത്വം എറ്റേടുത്ത് രാഹുല്‍ ഗാന്ധി രാജിവെയ്ക്കാന്‍ ഒരുങ്ങുന്നു. ശനിയാഴ്ച്ച ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ നേതാക്കളെല്ലാം രാഹുലിന്‍റെ രാജി തീരുമാനം തള്ളിയെങ്കിലും പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കണമെന്നാണ് രാഹുലിന്‍റെ വാദം. നെഹ്‌റു കുടുംബത്തില്‍ നിന്ന് ആരും തനിക്ക് പകരക്കാരനായി അധ്യക്ഷ പദവിയില്‍ വരരുതെന്നും രാഹുല്‍ പറഞ്ഞു.

ഇതോടെ രാഹുലിന് പകരക്കാരനെ കണ്ടെത്താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക യോഗം തീരുമാനിച്ചിരിക്കുകയാണ്. സ്വാതന്ത്ര്യത്തിന് ശേഷം കോണ്‍ഗ്രസിനെ നയിച്ചവരില്‍ മിക്കവരും ഗാന്ധി-നെഹ്‌റു കുടുംബത്തില്‍ നിന്നായിരുന്നു. രാജീവ് ഗാന്ധിയുടെ വധത്തിനു ശേഷം സീതാറാം കേസരി അധ്യക്ഷ പദവിയില്‍ എത്തിയെങ്കിലും മികവ് കണ്ടെത്താനായില്ല. ഇതോടെയാണ് സോണിയ ഗാന്ധി അധ്യക്ഷ പദവിയില്‍ എത്തുന്നത്.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*