പ്രധാനമന്ത്രി കേദാർനാഥിൽ ദർശനം നടത്തി..!!

പ്രധാനമന്ത്രി നരേന്ദ്രമോദി കേദാർനാഥിൽ ദശനത്തിനെത്തി. പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രചാരണവും പൂർത്തിയായ വേളയിലാണ് അദ്ദേഹത്തിന്‍റെ ദർശനം.

പ്രളയത്തിൽ തകർന്ന ഈ മേഖലയിലെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾ പ്രധാനമന്ത്രി വിലയിരുത്തി. കനത്ത മഞ്ഞു വീഴ്ചയുള്ളതിനാൽ പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ളെ എസ്‌പിജി സംഘം നേരത്തെ തന്നെ കേദാർനാഥിലെത്തി സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയിരുന്നു. രാവിലെ ഒൻപതരയോടെ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റർ കേദാർനാഥിൽ പറന്നിറങ്ങി.

തുടർന്ന് ക്ഷേത്ര ദർശനം നടത്തിയ നരേന്ദ്രമോദി പൂജാ കർമ്മങ്ങളിലും പങ്കെടുത്തു. ഊഷ്മളമായ സ്വീകരണമാണ് നരേന്ദ്രമോദിക്ക് കേദാർനാഥിൽ ലഭിച്ചത്. പ്രധാനമന്ത്രി ആയ ശേഷം ഇത് നാലാം തവണയാണ് മോദി ഉത്തരാഖണ്ഡിലെ തീർത്ഥാടന കേന്ദ്രമായ കേദാർനാഥിലെത്തുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*