പ്രധാനമന്ത്രിയായ ശേഷം മോദിയുടെ ആദ്യ വാർത്താ സമ്മേളനം..!!

പ്രധാനമന്ത്രിയായ ശേഷം നരേന്ദ്രമോദിയുടെ ആദ്യ വാർത്താ സമ്മേളനം ദില്ലിയിൽ. ബിജെപി അധ്യക്ഷൻ അമിത് ഷായുടെ ഒപ്പമാണ് വാർത്താ സമ്മേളനം. പ്രഗ്യാ സിംഗ് ഠാക്കൂറിന്‍റെ വിവാദപരാമർശങ്ങളുടെ പശ്ചാത്തലത്തിൽക്കൂടിയാണ് വാർത്താ സമ്മേളനം. അമിത് ഷാ വാർത്താ സമ്മേളനം നടത്തുമെന്നാണ് ആദ്യം വ്യക്തമാക്കിയിരുന്നത്.

പിന്നീട് അപ്രതീക്ഷിതമായി നരേന്ദ്രമോദി കൂടി വാർത്താ സമ്മേളനത്തിനെത്തുകയായിരുന്നു.  എല്ലാവരോടും നന്ദി പറയാനെത്തിയതാണെന്ന് മോദി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കുടുംബാധിപത്യത്തെ തകർത്ത് അധികാരത്തിലെത്തിയ ജനങ്ങളുടെ സർക്കാർ വാഗ്ദാനം നിറവേറ്റി.

വീണ്ടും മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്നും മോദി അവകാശപ്പെട്ടു.  മെയ് 23-ന് ബിജെപി ഓഫീസിൽ നിന്ന് നിങ്ങൾക്ക് മധുരം ലഭിക്കുമെന്ന് ചിരിച്ചുകൊണ്ട് പറഞ്ഞ മോദി, പൂർണ ഭൂരിപക്ഷത്തോടെ ഒറ്റയ്ക്ക് അധികാരത്തിലേറിയ എൻഡിഎ സർക്കാർ വാഗ്ദാനങ്ങൾ നിറവേറ്റിയെന്ന് അവകാശപ്പെട്ടു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*