പി.എം നരേന്ദ്രമോദി’ വോട്ടെണ്ണലിന് അടുത്തദിവസം റിലീസ് ചെയ്യാന്‍ തീരുമാനമായി..!!

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതകഥ പറയുന്ന ‘പി.എം നരേന്ദ്രമോദി’ എന്ന സിനിമ വോട്ടെണ്ണലിനു പിറ്റേദിവസം റിലീസ് ചെയ്യാന്‍ തീരുമാനമായി. വിവേക് ഒബ്‌റോയി മോദിയായി വേഷമിടുന്ന സിനിമ മേയ് 24-ന് റിലീസ് ചെയ്യുമെന്നു നിര്‍മാതാവ് സന്ദീപ് സിങ്ങാണ് അറിയിച്ചത്. വോട്ടെടുപ്പിന്‍റെ അവസാന ദിവസമായ മേയ് 19 വരെ സിനിമ റിലീസ് ചെയ്യരുതെന്ന് നേരത്തേ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

ഏപ്രില്‍ 11-ന് റിലീസ് ചെയ്യാനിരുന്ന സിനിമയ്ക്കു ഏപ്രില്‍ 10-നാണ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തിയത്. സിനിമ കാണാതെയാണ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തിയതെന്നു കാണിച്ച് നിര്‍മാതാവ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. സിനിമ മോദിക്കു വീരപുരുഷന്റെ പദവി നല്‍കുന്നതാണെന്നും പ്രദര്‍ശനത്തിനെത്തിയാല്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നും കമ്മീഷന്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനാണ് സിനിമ റിലീസ് ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷകക്ഷികള്‍ ആരോപിച്ചിരുന്നു. തുടര്‍ന്നു കോടതിയുടെ നിര്‍ദേശപ്രകാരം ഏപ്രില്‍ 17-നു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സിനിമ കണ്ടു. എന്നാല്‍ ഏഴ് ഉദ്യോഗസ്ഥരടങ്ങുന്ന സംഘം സിനിമ കണ്ടശേഷം വോട്ടെടുപ്പ് കഴിയുന്നതുവരെ റിലീസിങ് തീയതി മാറ്റിവെക്കണമെന്നതിനെ അനുകൂലിച്ചാണു കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*