പെരിയ ഇരട്ടക്കൊലപാതകം; എട്ടാം പ്രതി പിടിയില്‍..!!

പെരിയ ഇരട്ടക്കൊലപാതകക്കേസിലെ എട്ടാം പ്രതി പിടിയില്‍. കൊലപാതകത്തിന് ശേഷം ഷാര്‍ജയിലേയ്ക്ക് കടന്ന സുബീഷ് ആണ് പിടിയിലായത്. പുലര്‍ച്ചെ രണ്ട് മണിക്ക് മംഗലാപുരം വിമാനത്താവളത്തില്‍ വെച്ചാണ് ഇയാള്‍ പോലീസിന്‍റെ പിടിയിലായത്.

കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ് സുബീഷ്. കഴിഞ്ഞ ദിവസം സംഭവത്തില്‍ പങ്കാളികളായ 2 സിപിഎം നേതാക്കള്‍ അറസ്റ്റിലായിരുന്നു. സിപിഎം ഉദുമ ഏരിയ സെക്ട്രട്ടറി മണികണ്ഠന്‍, കല്ലിയോട്ട് ബ്രാഞ്ച് സെക്ട്രട്ടറി ബാലകൃഷ്ണന്‍ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഫെബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവം. പെരിയയില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്ലാല്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*