പരീക്ഷ തട്ടിപ്പ്: വിദ്യാര്‍ത്ഥികള്‍ വീണ്ടും പരീക്ഷയെഴുതും..!!

മുക്കം നീലേശ്വരം സ്കൂളില്‍ വിദ്യാര്‍ത്ഥികളുടെ ഉത്തരപേപ്പര്‍ തിരുത്തി അധ്യാപകന്‍ പരീക്ഷ എഴുതി സംഭവത്തില്‍ എഴുതിയ പരീക്ഷ റദ്ദാക്കി പരീക്ഷ വീണ്ടും എഴുതണമെന്ന വിദ്യാഭ്യാസവകുപ്പിന്‍റെ നിര്‍ദേശം വിദ്യാര്‍ത്ഥികള്‍ അംഗീകരിച്ചു. രണ്ടു കുട്ടികളോടണ് ഇംഗ്ലീഷ് പരീക്ഷ വീണ്ടും എഴുതാൻ അവശ്യപ്പെട്ടത് .

തീരുമാനം കുട്ടികളുടെ രക്ഷിതാക്കൾ ആദ്യം എതിർത്തിരുന്നു.വരുന്ന സേ പരീക്ഷയ്ക്ക് ഒപ്പം വീണ്ടും പരീക്ഷ എഴുതാൻ കുട്ടികൾ അപേക്ഷ നൽകും. അതേസമയം നീലേശ്വരം സ്കൂളിലെ പരീക്ഷ ആൾമാറാട്ട കേസിൽ പ്രതിയായ അധ്യാപകൻ നിഷാദ് വി. മുഹമ്മദ് മുൻകൂർ ജാമ്യം തേടി ജില്ലാ കോടതിയെ സമീപിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*