പരീക്ഷ സിലബസില്‍ നിന്ന് നവോത്ഥാന ചോദ്യങ്ങള്‍ ഒഴിവാക്കി പിഎസ്‌സി..!!

പബ്ലിക് സര്‍വീസ് കമ്മീഷന്‍റെ പരീക്ഷ സിലബസില്‍ നിന്നും നവോത്ഥാനം ഒഴിവാക്കുകയാണ്. സാങ്കേതിക തസ്തികകളിലേക്കുള്ള സിലബസില്‍ നിന്നാണ് നവോത്ഥാന ചോദ്യങ്ങള്‍ ഒഴിവാക്കുന്നത്. തസ്തികയുമായി ബന്ധപ്പെട്ട കൂടുതല്‍ ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്നതിനു വേണ്ടിയാണ് നവോത്ഥാനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഒഴിവാക്കുന്നതെന്നാണ് പിഎസ്‌സി അധികൃതര്‍ പറയുന്നത്.

ഓഗസ്റ്റ് മുതലാണ് പരിഷ്‌കാരം നടപ്പിലാക്കുന്നത്. പൊതുവിജ്ഞാനം, ആനുകാലിക സംഭവങ്ങള്‍ എന്നീ വിഷയങ്ങളും ഒഴിവാക്കപ്പെടും. ഓഗസ്റ്റ് 13-നും 27-നുമായി നടക്കുന്ന വനം വകുപ്പില്‍ വൈല്‍ഡ് ലൈഫ് അസിസ്റ്റന്റ് ഗ്രേഡ് രണ്ട് (എന്‍സിഎ-വിശ്വകര്‍മ്മ), സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍ ഇന്‍ ടെക്‌സ്റ്റൈല്‍ ടെക്‌നോളജി(എന്‍സിഎ-എസ്‌സി) എന്നീ പരീക്ഷകളിലാണ് പരിഷ്‌കാരം ആദ്യം നടപ്പാക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*