പാക് ക്രിക്കറ്റ് താരം ആസിഫ് അലിയുടെ മകള്‍ മരിച്ചു..!!

പാക് ബാറ്റ്‌സ്മാന്‍ ആസിഫ് അലിയുടെ മകള്‍ നൂര്‍ ഫാത്തിമ (2 വയസ്) ക്യാന്‍സര്‍ ബാധിച്ച്‌ മരിച്ചു. കഴിഞ്ഞ കുറച്ച്‌ നാളുകളായി ചികിത്സയിലായിരുന്ന നൂര്‍ അമേരിക്കയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.

മകള്‍ ക്യാന്‍സര്‍ രോഗത്തിന്‍റെ നാലാം ഘട്ടത്തിലാണെന്നും ചികിത്സയ്ക്കായി അമേരിക്കയിലേക്ക് കൊണ്ട് പോവുകയാണെന്നും കഴിഞ്ഞ മാസം 22ം തീയതി താരം ട്വീറ്റ് ചെയ്തിരുന്നു. മരണവാര്‍ത്ത അറിഞ്ഞ ഉടന്‍ ഇംഗ്ലണ്ട് പര്യടനം നടത്തുന്ന പാക് ടീം അംഗമായ ആസിഫ് അലി നാട്ടിലേക്ക് മടങ്ങി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*