നിപ വൈറസിനെ മൂന്ന്​ പേർ ​കൂടി അതിജീവിച്ചതായി റിപ്പോർട്ട്..!!

കേരളത്തിൽ കഴിഞ്ഞ വർഷം പടർന്നുപിടിച്ച നിപ വൈറസിനെ മൂന്ന്​ പേർ ​കൂടി അതിജീവിച്ചതായി റിപ്പോർട്ട്. ഈ മൂന്ന്​ പേരിലും നിപക്കെതിരായ ആൻറിബോഡി കണ്ടെത്തിയെന്ന്​ പഠന റിപ്പോർട്ട്​ വ്യക്​തമാക്കുന്നു. മൂന്ന്​ പേർക്ക്​ കൂടി നിപ ബാധിച്ചുവെന്ന്​ തെളിയിക്കുന്ന പഠന റിപ്പോർട്ടാണ്​ പുറത്ത്​ വന്നിരിക്കുന്നത്. നിപ വൈറസ്​ ബാധയേറ്റ്​ സംസ്ഥാനത്ത്​ 18 മരണങ്ങളാണ്​ ഉണ്ടായത്​. ​

അമേരിക്കൻ സി.ഡി.സി ജേണലാണ്​ ഇതുമായി ബന്ധപ്പെട്ട പഠന റിപ്പോർട്ട്​ പുറത്ത്​ വിട്ടത്​. നേരത്തെ കേരളത്തിൽ 19 പേർക്ക്​ നിപ ബാധിച്ചുവെന്നായിരുന്നു കണക്കുകൾ. ഈ കണക്കുകളെ നിരാകരിക്കുന്നതാണ്​ പുതിയ റിപ്പോർട്ട്​. നി​പ വൈ​റ​സ് ബാ​ധ​യേ​റ്റു​ള്ള സം​സ്ഥാ​ന​ത്തെ ആ​ദ്യ മ​ര​ണ​ത്തി​ന് ഒ​രാ​ണ്ട് തി​ക​യുമ്പോഴാണ്​ പുതിയ കണക്കുകൾ പുറത്ത്​ വരുന്നത്​.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*