നെടുമ്പാശേരി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ 57 ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍​ണം പി​ടി​കൂ​ടി..!!

നെടുമ്പാശേരി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നിന്ന് 57 ല​ക്ഷം രൂ​പ​യു​ടെ സ്വര്‍ണ്ണവുമായി രണ്ടു പേര്‍ പിടിയില്‍. എ​യ​ര്‍ ഏ​ഷ്യ വി​മാ​ന​ത്തി​ല്‍ ബാ​ങ്കോ​ക്കി​ല്‍​നി​ന്ന് എ​ത്തി​യ ആ​ലു​വ സ്വ​ദേ​ശി ഷാ​ഹു​ല്‍ ഹ​മീ​ദ്, ഇ​ന്‍​ഡി​ഗോ വി​മാ​ന​ത്തി​ല്‍ ദു​ബാ​യി​ല്‍​നി​ന്ന് എ​ത്തി​യ കോ​ത​മം​ഗ​ലം സ്വ​ദേ​ശി മു​ഹ​മ്മ​ദ് മാ​ഹിം എ​ന്നി​വ​രി​ല്‍നി​ന്നാ​ണ് സ്വ​ര്‍​ണം പി​ടി​കൂ​ടി​യ​ത്.

ക​സ്റ്റം​സ് എ​യ​ര്‍ ഇ​ന്‍റ​ലി​ജ​ന്‍​സിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഷാ​ഹു​ല്‍ ഹ​മീ​ദി​നെ പി​ടി​കൂ​ടി​യ​ത്. ഇയാളില്‍ നിന്ന് മൊ​ത്തം 22 ല​ക്ഷം രൂ​പ​യു​ടെസ്വ​ര്‍​ണം കണ്ടെടുത്തു. മു​ഹ​മ്മ​ദ് മാ​ഹി​മി​ന്‍റെ പ​ക്ക​ല്‍​നി​ന്ന് ബാ​ഗേ​ജി​ല്‍ ഒളിപ്പിച്ച നിലയില്‍ 1050 ഗ്രാം സ്വ​ര്‍​ണ​മാ​ണ് ഡി​ആ​ര്‍​ഐ പി​ടി​ച്ചെ​ടു​ത്ത​ത്. ഒ​മ്ബ​ത് സ്വ​ര്‍​ണ ബി​സ്‌​ക്ക​റ്റു​ക​ളാ​ണ് ഇ​യാ​ളു​ടെ പ​ക്ക​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. മൊ​ത്തം 35 ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍​ണ​മു​ണ്ടാ​യി​രു​ന്നു ഇയാളുടെ പക്കല്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*