നരേന്ദ്ര മോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി..!!

ബാലാകോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ റഡാര്‍ തിയറിയില്‍ പരിഹാസവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മധ്യപ്രദേശിലെ നീമച്ചില്‍ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ സംസാരിക്കവേയായിരുന്നു രാഹുല്‍ മോദിക്കെതിരെ രംഗത്തെത്തിയത്.

” മോശം കലാവസ്ഥയില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ പാക് റഡാറില്‍ പതിയില്ലെന്നാണ് മോദി ജീ എയര്‍ഫോഴ്‌സ് ചീഫിനോടും മുതിര്‍ന്ന ഉദ്യോഗസ്ഥരോടും പറഞ്ഞത്. നരേന്ദ്ര മോദി ജീ, ഇന്ത്യയില്‍ എപ്പോഴെല്ലാം മഴ പെയ്യുന്നോ അപ്പോഴൊക്കെ വിമാനങ്ങള്‍ റഡാറില്‍ നിന്നും മാഞ്ഞുപോകാറുണ്ടോ?- എന്നായിരുന്നു രാഹുലിന്‍റെ പരിഹാസം.

നിങ്ങള്‍ സംസാരിക്കുന്ന കാര്യങ്ങളെ കുറിച്ച് നിങ്ങള്‍ക്ക് വല്ല ധാരണയുമുണ്ടോ ? ഈ രാജ്യത്തിന്‍റെ ചരിത്രത്തെ കുറച്ച് താങ്കള്‍ക്ക് എന്തെങ്കിലും അറിയുമോ? ഇക്കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ താങ്കളെകൊണ്ട് സാധിച്ചോ?- എന്നും രാഹുല്‍ ചോദിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*