നരേന്ദ്രമോദിയ്‌ക്കെതിരെയും അമിത് ഷായ്‌ക്കെതിരെയും രൂക്ഷ പരാമര്‍ശവുമായി മമത ബാനര്‍ജി..!!

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെയും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരെയും രൂക്ഷ പരാമര്‍ശവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മോദി നാണം കെട്ട പ്രധാനമന്ത്രിയാണെന്നും അമിത് ഷാ ഗുണ്ടയാണെന്നുമായിരുന്നു മമത പറഞ്ഞത്.

രാജ്യത്തുടനീളമുള്ള പ്രതിമകള്‍ അടിച്ചുതകര്‍ക്കുകയാണ് ബി.ജെ.പിക്കാര്‍. ത്രിപുരയിലെ ലെനിന്‍ പ്രതിമ മുതല്‍ ഗുജറാത്തിലെ അംബേദ്ക്കര്‍ പ്രതിമയും ഇപ്പോള്‍ കൊല്‍ക്കത്തയിലെ വിദ്യാസാഗര്‍ പ്രതിമയും അവര്‍ തകര്‍ത്തിരിക്കുന്നു.

വിദ്യാസാഗറിന്‍റെ പ്രതിമ ബി.ജെ.പി പണിയുമെന്നാണ് അയാള്‍ പറഞ്ഞിരിക്കുന്നത്. ആ പ്രതിമ നിര്‍മിക്കാനുള്ള പണം ബംഗാളിലുണ്ട്. 200 വര്‍ഷത്തെ പാരമ്പര്യം തിരിച്ചുതരാന്‍ മോദിക്ക് സാധിക്കുമോ? നിങ്ങള്‍ പറയുന്നു തൃണമൂലുകാരാണ് പ്രതിമ തകര്‍ത്തതെന്ന്, ഞങ്ങളുടെ കയ്യില്‍ വ്യക്തമായ തെളിവുകളുണ്ട്.

നിങ്ങള്‍ക്ക് ലജ്ജ തോന്നുന്നില്ലേ ഇത്രയും കള്ളത്തരങ്ങള്‍ വിളിച്ചുപറയാന്‍. ഞങ്ങള്‍ക്കെതിരായ ആരോപണം തെളിയിച്ചില്ലെങ്കില്‍ നിങ്ങളെ ഞങ്ങള്‍ ജയിലിലാക്കും”- മമത പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനെ ഭയപ്പെടുത്തിയിരിക്കുകയാണ് ബി.ജെ.പിയെന്നും ബി.ജെ.പിയാണ് ഇപ്പോള്‍ അവരെ നിയന്ത്രിക്കുന്നതെന്നും മമത പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*