മോദിയെ ‘ബോക്‌സര്‍’ എന്നു വിശേഷിപ്പിച്ച് രാഹുല്‍ ഗാന്ധി..!!

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ‘ബോക്‌സര്‍’ എന്നു വിശേഷിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തൊഴിലില്ലായ്മയ്‌ക്കെതിരേ പോരാടാനാണ് മോദി ബോക്‌സിങ് റിങ്ങില്‍ കയറിയതെന്നും എന്നാല്‍ കളിയില്‍ പ്രഹരമേറ്റത് അദ്ദേഹത്തിന്റെ പരിശീലകനായ എല്‍.കെ അദ്വാനിക്കാണെന്നും രാഹുല്‍ പരിഹസിച്ചു. ഹരിയാണയിലെ ഭിവാനിയില്‍ വെച്ചുനടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

‘തന്റെ 56 ഇഞ്ചിന്റെ പൊങ്ങച്ചം പറയുന്ന നരേന്ദ്രമോദിയെന്ന ബോക്‌സര്‍ തൊഴിലില്ലായ്മയ്‌ക്കെതിരെയും കര്‍ഷകപ്രശ്‌നങ്ങള്‍ക്കെതിരേയും അഴിമതിക്കെതിരേയുമൊക്കെ പോരാടാനാണ് ബോക്‌സിങ് റിങ്ങില്‍ക്കയറിയത്. അദ്വാനിയെ പ്രഹരിച്ചശേഷം അദ്ദേഹം നോട്ടസാധുവാക്കലില്‍ക്കൂടിയും ജി.എസ്.ടിയില്‍ക്കൂടിയും ചെറുകിട കച്ചവടക്കാരെയും വ്യാപാരികളെയും പുറത്താക്കി.’-  രാഹുല്‍ പറഞ്ഞു.

നരേന്ദ്രമോദിയുടെ മറ്റ് ടീമംഗങ്ങളായ ഗഡ്കരിയടക്കം അവിടെയുണ്ടായിരുന്നു. മോദി റിങ്ങില്‍ക്കയറി ആദ്യചെയ്ത കാര്യം അദ്വാനിയുടെ മുഖത്ത് ഒരു പ്രഹരമേല്പിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. ഗാന്ധിനഗറില്‍ നിന്ന് ആറുതവണ ലോക്‌സഭയിലെത്തിയ അദ്വാനിയെ മാറ്റി ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായെയാണ് ഇത്തവണ മത്സരിപ്പിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി നേരത്തേയും രാഹുല്‍ മോദിയെ ആക്രമിച്ചിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*