മമ്മൂട്ടി ചിത്രം ഉണ്ടയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടു..!!

മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഉണ്ട.  ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടു. ചിത്രത്തില്‍ മമ്മൂട്ടി പോലീസ് വേഷത്തിലെത്തുന്നു. ചിത്രത്തില്‍ ആസിഫ് അലിയും, വിനയ് ഫോര്‍ട്ടും അഭിനയിക്കുന്നു. പൊലീസ് വേഷത്തിലാണ് രണ്ടുപേരും പ്രത്യക്ഷപ്പെടുന്നത്. കൃഷ്ണന്‍ സേതുകുമാറാണ് നിര്‍മാണം. പ്രശാന്ത് പിള്ളയാണ് സംഗീതം.

ഷൈജു ഖാലിദ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് ഹര്‍ഷദ് ആണ് തിരക്കഥയൊരുക്കുന്നത്. കണ്ണൂരില്‍ നിന്ന് ഛത്തീസ്ഗഢിലേക്ക് ഇലക്ഷന്‍ ഡ്യൂട്ടിക്കായിപോകുന്ന ഒരു സബ് ഇന്‍സ്‌പെക്ടറുടെ വേഷമാണ് ഉണ്ടയില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്.

അര്‍ജുന്‍ അശോകന്‍, ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി തുടങ്ങിയവരോടൊപ്പം ഒട്ടേറെ അന്യഭാഷാ താരങ്ങളും ഉണ്ടയില്‍ അണിനിരക്കുന്നു. ഡ്രീം മില്‍ സിനിമാസിന്‍റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ നിര്‍മ്മിക്കുന്ന ഉണ്ടയുടെ രചന നിര്‍വഹിക്കുന്നത് ഹര്‍ഷാദാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*