മ​മ​താ ബാ​ന​ര്‍​ജി​ക്കെ​തി​രെയുള്ള ബി​ജെ​പിയുടെ നീ​ക്ക​ത്തി​ല്‍ വി​മ​ര്‍​ശ​ന​വു​മാ​യി മാ​യാ​വ​തി..!!

പ​ശ്ചി​മ​ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാവുമായ മ​മ​താ ബാ​ന​ര്‍​ജി​ക്കെ​തി​രെയുള്ള ബി​ജെ​പിയുടെ നീക്കം നല്ലതിനല്ലെന്നുള്ള മുന്നറിയിപ്പുമായി ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി രംഗത്ത്. പ്ര​ധാ​ന​മ​ന്ത്രി പ​ദ​ത്തി​ന് മോ​ദി ഒ​രി​ക്ക​ലും യോഗ്യനായിരുന്നില്ല . ക​സേ​ര വി​ട്ടൊ​ഴി​യാനുള്ള സമയമായെന്നും മാ​യാ​വ​തി പ​റ​ഞ്ഞു.

മ​മ​ത​യ്ക്കെ​തി​രെ ആ​സൂ​ത്രി​ത​ നീക്കങ്ങളാണ് ബി​ജെ​പി നടത്തുന്നത്. അ​മി​ത്ഷാ​യും സം​ഘ​വും കൃ​ത്യ​മാ​യ പ്ലാ​നിം​ഗി​ലൂ​ടെ മ​മ​ത​യെ ല​ക്ഷ്യ​മി​ടു​ക​യാ​ണെ​ന്നും അവര്‍ വ്യക്തമാക്കി. ബി​ജെ​പി​യു​ടെ ഇ​ത്ത​രം നീ​ക്ക​ങ്ങ​ള്‍ അപകടകരമാണ് , പ്ര​ധാ​ന​മ​ന്ത്രി പ​ദ​ത്തി​ന് യോ​ജി​ച്ച രീ​തി​യി​ല​ല്ല മോ​ദി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ബം​ഗാ​ളി​ല്‍ എ​ന്തു​കൊ​ണ്ടാ​ണ് രാ​വി​ലെ മു​ത​ല്‍ പ്ര​ചാ​ര​ണ നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ തെരഞ്ഞെടുപ്പ് ക​മ്മീ​ഷ​ന്‍ ഒരുങ്ങാത്തതെന്നും മാ​യാ​വ​തി ആരാഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*