എല്‍.ഡി.എഫ്-യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ കണ്ണൂരില്‍ സംഘര്‍ഷം..!!

കണ്ണൂര്‍ പാമ്പുരത്തിയില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. പി.കെ ശ്രീമതിയെ ലീഗ് പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് സംഘര്‍ഷം. പൊലീസ് ഇടപെട്ട് ഇരുകൂട്ടരേയും ശാന്തരാക്കി. റീ പോളിങ് പ്രഖ്യാപിച്ച കണ്ണൂര്‍ പാമ്പുരുത്തിയിലും ‍ ഇരു മുന്നണികളും പ്രചാരണ ആവേശത്തിലാണ്.

കളളവോട്ട് ആരോപണമുയര്‍ത്തി എല്‍.ഡി.എഫ് നാടിനെ അപമാനിച്ചെന്നും കഴിഞ്ഞ തവണത്തെക്കാള്‍ പോളിങ് ഇത്തവണ നടക്കുമെന്നും യു.ഡി.എഫ് അവകാശപ്പെട്ടു. റീ പോളിങ് ഗുണം ചെയ്യുമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ ശ്രീമതിയും പറഞ്ഞു. പി.കെ ശ്രീമതിയെ തടഞ്ഞന്നാരോപിച്ച് പാമ്പുരുത്തിയില്‍ സി.പി.എം ലീഗ് പ്രവര്ത്തികര്‍ തമ്മില്‍ നേരിയ സംഘര്‍മുണ്ടായി.

നാല് സ്ക്വാഡുകളായി തിരിഞ്ഞ് യു.ഡി.എഫ് പ്രവര്‍ത്തകരാണ് ആദ്യം വീടുകയറിയുളള പ്രചരണം ആരംഭിച്ചത്. ഡി.സി.സി പ്രസിഡണ്ട് സതീശന്‍ പാച്ചേനി. ലീഗ് ജില്ലാ സെക്രട്ടറി അബ്ദുള്‍ കരിം ചേലേരി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രചാരണം. തൊട്ടുപിന്നാലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ ശ്രീമതി പാമ്പുരുത്തിയിലെത്തി. തുടര്‍ന്ന് പ്രവര്‍ക്കകര്‍ക്കൊപ്പം വീട് കയറി വോട്ടര്‍മാരെ കാണുന്നതിനിടെ ലീഗ് പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥിയെ തടയാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിനിടയാക്കി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*