കെവിൻ വധക്കേസ്: രണ്ട് സാക്ഷികൾ കൂടി കൂറുമാറി..!!

കെവിൻ വധക്കേസ് വിചാരണക്കിടെ രണ്ട് സാക്ഷികൾ കൂടി കൂറുമാറി. 27-ാം സാക്ഷി അലൻ, 98-ാം സാക്ഷി സുലൈമാൻ എന്നിവരാണ് പ്രതികൾക്ക് അനുകൂലമായി മൊഴി മാറ്റിയത്. ഇതോടെ കേസിൽ കൂറുമാറിയ സാക്ഷികളുടെ എണ്ണം അഞ്ചായി. എട്ടാം പ്രതി നിഷാദിന്‍റെ അയൽവാസിയാണ് സുലൈമാൻ.

കോട്ടയത്തേക്കുള്ള യാത്രയ്ക്കിടെ പ്രതികളെത്തിയ പമ്പിലെ ജീവനക്കാരനാണ് അലൻ. കേസില്‍ ഇന്നലെയും രണ്ട് സാക്ഷികൾ കൂറുമാറിയിരുന്നു. രണ്ടാം പ്രതി നിയാസിന്‍റെ അയൽവാസികളായ സുനീഷ്, മുനീർ എന്നിവരാണ് ഇന്നലെ പ്രതികൾക്ക് അനുകൂലമായി മൊഴി നൽകിയത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*