കാസര്‍കോഡ് നാല് ബൂത്തുകളില്‍ റീ പോളിംഗ് ഉണ്ടായേക്കും..!!

കള്ളവോട്ട് നടന്നുവെന്ന് കണ്ടെത്തിയ കാസര്‍ഗോഡ് മണ്ഡലത്തിലെ നാല് പോളിംഗ് ബൂത്തുകളില്‍ റീപോളിംഗ് നടത്താന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തിലെ കല്ല്യാശ്ശേരി, തൃക്കരിപ്പൂര്‍ എന്നീ നിയോജക മണ്ഡലങ്ങളിലെ നാല് ബൂത്തുകളിലാണ് റീപോളിംഗ് നടന്നേക്കാന്‍ സാധ്യത.

കല്യാശേരിയിലെ 19, 69, 70 നമ്പര്‍ ബൂത്തുകളിലും പയ്യന്നൂരിലെ 48-ാം നമ്പര്‍ ബൂത്തിലുമാണ് റീപോളിംഗ് സധ്യതയുള്ളത്. അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന ഞായറാഴ്ച റീപോളിംഗ് നടത്തിയേക്കുമെന്നാണ് വിവരം. ഇതുസംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രഖ്യാപനം ഇന്നുണ്ടായേക്കും.

അങ്ങനെ സംഭവിച്ചാല്‍ സംസ്ഥാന ചരിത്രത്തില്‍ ഇതാദ്യമായായിരിക്കും കള്ളവോട്ടിനെ തുടര്‍ന്ന് റീപോളിംഗ് നടക്കുന്നത്. കള്ളവോട്ട് നടന്നതിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള പരാതികളും കലക്ടര്‍മാരുടെ അന്വേഷണ വിവരങ്ങളും ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ കമ്മീഷന് നല്‍കിയിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*