രണ്ടേകാല്‍ കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍..!!

രണ്ടേകാല്‍ കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. ഇടുക്കി എക്സൈസ് നര്‍ക്കോട്ടിക് സ്പെഷല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‍പെക്ടറും സംഘവുമാണ് ഇരുവരെയും പിടികൂടിയത്.

തങ്കമണി സെന്‍റ് ജോര്‍ജ്ജ് മൗണ്ട് കരയില്‍ ഐക്കര വീട്ടില്‍ സോയി (45), ഇടുക്കി വില്ലേജില്‍ നായരു പാറകരയില്‍ പൊട്ടന്‍ പറമ്ബില്‍ നാസ്സര്‍ (46) എന്നിവരാണ് പിടിയിലായത്.

കമ്ബം ടൗണില്‍ നിന്നും കഞ്ചാവ് വാങ്ങി ചെക്ക് പോസ്റ്റ് എത്തുന്നതിന് മുമ്ബ് ബസ്സിറങ്ങും. പിന്നീട് കാല്‍നടയായി കേരളത്തിലെത്തി കഞ്ചാവ് വില്‍പ്പന നടത്തുന്നതാണ് ഇവരുടെ രീതിയെന്ന് പോലീസ് പറയുന്നു. കിലോയ്ക്ക് 7000 രൂപ നിരക്കില്‍ വാങ്ങിയ കഞ്ചാവ് മൂന്നിരട്ടി വിലക്ക് തങ്കമണി ഭാഗത്ത് വച്ച്‌ ഇടനിലക്കാര്‍ക്ക് കൈമാറുമ്ബോഴാണ് എക്സൈസ് ഷാഡോ സംഘം ഇരുവരെയും പിടികൂടിയത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*