കമല്‍ഹാസന്‍റെ ഹിന്ദുവിരുദ്ധ പ്രസ്താവനക്കെതിരെ പലയിടങ്ങളിലായി പത്തോളം കേസുകള്‍..!!

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരന്‍ ഹിന്ദുവായിരുന്നുവെന്നും അത് ഗാന്ധി ഘാതകന്‍ നാഥുറാം ഗോഡ്സെയായിരുന്നുവെന്നുമുള്ള കമല്‍ഹാസന്‍റെ പ്രസ്താവനക്കെതിരെ വിവിധ ഇടങ്ങളിലായി പത്തോളം കേസുകള്‍ രജിസ്ട്രര്‍ ചെയ്തതായി പോലീസ്. ചെന്നൈയിലുള്‍പ്പെടെ പലയിടത്തും ബിജെപിപ്രവര്‍ത്തകരും ഹൈന്ദവ സംഘടനകളും നല്‍കിയ പരാതികളിലാണ്കേ സെടു‍ത്തിരിക്കുന്നത്.

50 ഓളം ബിജെപി പ്രവര്‍ത്തകര്‍ ഒപ്പിട്ടുനല്‍കിയ പരാതിയില്‍ ചെന്നൈ മടിപ്പാക്കം പോലീസ് കേസെടുത്തു. അഖിലഭാരത ഹിന്ദുമഹാസഭയുടെ പരാതിയില്‍ വിരുഗമ്പാക്കം പോലീസും കേസെടുത്തിട്ടുണ്ട്. ചെന്നൈ സിറ്റി പോലീസ് കമ്മിഷണര്‍ക്കും പരാതി ലഭിച്ചിട്ടുണ്ട്. മധുരയിലും പോലീസ് കേസെടുത്തിട്ടുണ്ട്. ഇതേസമയം തനിക്കെതിരേയുള്ള കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കമല്‍ നല്‍കിയ ഹര്‍ജിയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന ആവശ്യം മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് തള്ളി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*