കമല്‍ഹാസനു നേരെ ചേരുപ്പേറ്..!!

മക്കള്‍ നീതി മയ്യം അദ്ധ്യക്ഷനും നടനുമായ കമല്‍ഹാസനെതിരെ ചെരുപ്പേറ്. കഴിഞ്ഞ ദിവസം മധുര നിയോജക മണ്ഡലത്തിലെ തിരുപ്പുര കുന്ദ്രത്തില്‍ പ്രചാരണം നടത്തുന്നതിനിടയിലാണ് ആക്രമണം. കമല്‍ഹാസന്‍ ജനങ്ങളെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുമ്ബോള്‍ ഇവര്‍ താരം നില്‍ക്കുന്ന സ്‌റ്റേജിലേക്ക് ചെരിപ്പുകള്‍ എറിയുകയായിരുന്നു.

സംഭവത്തില്‍ ബി.ജെ.പി, ഹനുമാന്‍ സേന പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കി. രാജ്യത്തെ ആദ്യ തീവ്രവാദി ഹിന്ദുവാണെന്ന് കമല്‍ഹാസന്‍ പ്രസ്താവന നടത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ആക്രണം. ബി.ജെ.പി പ്രവര്‍ത്തകരും ഹനുമാന്‍ സേനയിലെ അംഗങ്ങളും ഉള്‍പ്പെടെ 11 പേര്‍ക്കെതിരെയാണ് പരാതി നല്‍കിയത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*