കള്ളവോട്ട് നടന്ന 7 മണ്ഡലങ്ങളില്‍ നാളെ റീപോളിംഗ്..!!

കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളിലെ 7 ബൂത്തുകളിലാണ് നാളെ വീണ്ടും വോട്ടെടുപ്പ് നടക്കുക. കണ്ണൂരിലെ നാലും കാസര്‍കോട്ടെ മൂന്നും മണ്ഡലങ്ങളിലാണ് റീപോളിംഗ് നടക്കുന്നത്.

കാസര്‍കോഡ് കല്യാശ്ശേരി മണ്ഡലത്തിലെ പിലാത്തറ എ.യു.പി സ്‌കൂളിലുള്ള 19-ാം ബൂത്ത്, പുതിയങ്ങാടി ജുമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 69, 70 ബൂത്തുകള്‍, കണ്ണൂര്‍ തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തില്‍പ്പെട്ട പാമ്പുരുത്തി മാപ്പിള എ.യു.പി.സ്‌കൂളിലെ 166-ാം ബൂത്ത്, മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്തെ 52,53 നമ്പര്‍ ബൂത്തുകളിലും തൃക്കരിപ്പൂരിലെ 48-ാം നമ്പര്‍ ബൂത്തിലും റീപോളിംഗ് നടക്കും.

പ്രത്യേക നിരീക്ഷകരുടെ സാന്നിദ്ധ്യത്തില്‍ കനത്ത സുരക്ഷയിലാണ് റീപോളിംഗ് നടക്കുക.  ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ അവസാനഘട്ടമായ ഞായാറാഴ്ച 59 മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*