ഐപിഎല്‍; ഇന്ന് മുംബൈ ഹൈദരാബാദിനെ നേരിടും..!!

ഐപിഎൽ ക്രിക്കറ്റിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസ് – സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. പോയിന്റ് പട്ടികയിൽ മൂന്നാം നാലും സ്ഥാനത്തുള്ള ഇരു ടീമുകളും പ്ലേ ഓഫ് ലക്ഷ്യമിട്ടാണ് പോരാട്ടത്തിന് ഇറങ്ങുന്നത്. 12 മത്സരങ്ങളിൽ നിന്നും 14 പോയിന്റുള്ള മുംബൈയ്ക്ക് ഒരു ജയം കൂടി നേടിയാൽ പ്ലേ ഓഫിലെത്താം.

12 പോയിന്റുള്ള സൺറൈസേഴ്സിന് പ്ലേ ഓഫ് ഉറപ്പിക്കാൻ അവസാന രണ്ട് മത്സരങ്ങളും ജയിച്ചേ തീരു. റൺവേട്ടയിൽ മുന്നിലുള്ള ഡേവിഡ് വാർണർ ലോകകപ്പിന്‍റെ മുന്നൊരുക്കത്തിനായി നാട്ടിലേക്ക് മടങ്ങിയത് ഹൈദരാബാദിന് തിരിച്ചടിയാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*