ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത തുറന്ന് കൊടുക്കില്ല; പാകിസ്ഥാന്‍..!!

ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത തുറന്ന് കൊടുക്കില്ലെന്ന് തീരുമാനമെടുത്ത് പാകിസ്ഥാന്‍. മേയ് 30 വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വന്ന ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാണ് പാകിസ്ഥാന്‍ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇക്കാര്യം പാക് ശാസ്ത്ര-സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ചൗദരി കഴിഞ്ഞയാഴ്ച്ച മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ഫെബ്രുവരി 26ന് ബലാക്കോട്ടിലെ ജയ്‌ഷെ മുഹമ്മദിന്റെ ഭീകര ക്യാമ്ബുകള്‍ക്ക് നേരെ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തിന് ശേഷമാണ് പാകിസ്ഥാന്‍ ഈ തീരുമാനത്തിലേക്ക് എത്തിയത്.

ബുധനാഴ്ച്ച ചേര്‍ന്ന പാകിസ്ഥാന്‍ വ്യോമയാന, പ്രതിരോധ മന്ത്രാലയങ്ങളുടെ യോഗത്തിലാണ് ഈ തീരുമാനം പുറത്തുവന്നത്. ഇനി മേയ് 30ന് ശേഷമായിരിക്കും ഈ തീരുമാനം പുനപരിശോധിക്കാനുളള യോഗം ചേരുക.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*