ഗൂഗിള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ പുതിയ നിയന്ത്രണങ്ങള്‍..!!

ഗൂഗിളിന്‍റെ സേവനങ്ങള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതിന്‍റെ ഭാഗമായി പ്ലേ സ്റ്റോറിലും പുതിയ നിയന്ത്രണങ്ങള്‍ നടപ്പിലാക്കി. മേയ് 29 ന് പുറത്തിറങ്ങിയ പുതിയ ആന്‍ഡ്രോയിഡ് പ്ലേ സ്റ്റോര്‍ നിയമങ്ങള്‍ ആപ് നിര്‍മാതാക്കള്‍ക്കും വിവിധ കമ്ബനികള്‍ക്കും വന്‍ വെല്ലുവിളിയാകും. ആപ് വഴിയുള്ള സെക്സ് കണ്ടെന്റ് വിതരണം, തട്ടിപ്പുകള്‍, വിദ്വേഷഭാഷണം, കഞ്ചാവ് വില്‍പന എന്നിവയ്ക്കെല്ലാം പൂര്‍ണമായും നിയന്ത്രണമേര്‍പ്പെടുത്തി.

പ്ലേ സ്റ്റോറിലും അതില്‍ ഉള്‍പ്പെടാന്‍ അനുമതിയുള്ള പ്രയോഗങ്ങളിലും നിരവധി മാറ്റങ്ങളാണ് ഗൂഗിള്‍ വരുത്തിയത്. പ്ലേ സ്റ്റോര്‍ കൂടുതല്‍ കുടുംബ സൗഹൃദമാക്കുന്നതിന്‍റെ ഭാഗമായാണിതെന്ന് ഗൂഗിള്‍ വക്താവ് പറഞ്ഞു. നിലവിലെ ആപ്പുകളില്‍ അടുത്ത 30 ദിവസത്തിനകം പുതിയ പരിഷ്കാരങ്ങള്‍ നടപ്പിലാക്കണം. ഇതുപ്രകാരം നിലവിലെ ആപ്പുകളിലെ ലൈംഗിക ഉള്ളടക്കം, വിദ്വേഷഭാഷണം, കഞ്ചാവ് വില്‍പന ലിങ്കുകള്‍ എന്നിവ ഒഴിവാക്കേണ്ടിവരും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*