ഫേസ്ബുക്കിനെ കടത്തിവെട്ടി ടിക് ടോക്ക്..!!

സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ടിക് ടോക്ക് ഫേസ്ബുക്കിനെ കടത്തിവെട്ടി.  ഈ വര്‍ഷത്തെ ആദ്യപകുതിയിലെ കണക്കുകള്‍ പ്രകാരം ടിക് ടോക്ക് ഡൗണ്‍ലോഡ് ചെയ്തവരുടെ എണ്ണം ഫേസ്ബുക്ക് ഡൗണ്‍ലോഡ് ചെയ്തവരുടെ എണ്ണത്തേക്കാള്‍ വര്‍ധിച്ചു.

സ്റ്റാറ്റിസ്റ്റയാണ് കണക്ക് പുറത്തുവിട്ടത്. 2016 ല്‍ പുറത്തിറങ്ങി ചുരുങ്ങിയ കാലം കൊണ്ട് നേട്ടം കൊയ്ത ആപ്പാണ് ടിക് ടോക്ക്. എന്തൊക്കെ വിവാദങ്ങളുണ്ടായാലും ടിക് ടോക്ക് ജനപ്രിയമാകുകയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ പേര്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്പ് ഫേസ്ബുക്കായിരുന്നു. എന്നാല്‍ ഈ വര്‍ഷം ആദ്യപകുതിയില്‍ ലോകവ്യാപകമായി ഡൗണ്‍ലോഡ് ചെയ്ത ആപ്പ് ഫേസ്ബുക്കല്ല മറിച്ച് ടിക് ടോക്കാണ്.  1.88 കോടി പേരാണ് ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലത്ത് ടിക് ടോക്ക് ഡൗണ്‍ലോഡ് ചെയ്തത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*