എക്‌സിറ്റ് പോളുകളെ തള്ളി മുഖ്യമന്ത്രി..!!

എക്‌സിറ്റ് പോളിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ എല്‍.ഡി.എഫ് മികച്ച വിജയം നേടുമെന്നും പിണറായി വിജയന്‍ പറഞ്ഞു. എക്സിറ്റ് പോളുകള്‍ മാറിമറിഞ്ഞ ചരിത്രമാണുള്ളത്. 2004 ലെ തെരഞ്ഞെടുപ്പ് പ്രവചന പാളിച്ച ഇതിന്‍റെ തെളിവാണ്. ഒരു ഊഹത്തെപ്പറ്റി മറ്റൊരു ഊഹം പറയേണ്ടതില്ലെന്നും പിണറായി പറഞ്ഞു.

കേരളത്തിന്‍റെ കാര്യത്തില്‍ ഒരു സംശയവും ആര്‍ക്കും വേണ്ട. കേരളത്തില്‍ ഞങ്ങള്‍ വലിയ രീതിയിലുളള വിജയം നേടാന്‍ പോകുകയാണ്. ശബരിമല വിഷയമൊന്നും ഇവിടെ ഒരു ഘടകമായിരുന്നില്ല.- പിണറായി പറഞ്ഞു.

കേരളത്തില്‍ റീ പോളിങ് നടത്തിയ നടപടിയേയും പിണറായി വിമര്‍ശിച്ചു. പരാതിയുടെ പേരില്‍ റീപോളിങ് നടത്തുന്ന കീഴ്‌വഴക്കമില്ല. കള്ളവോട്ട് ചെയ്തവര്‍ക്കെതിരെ നിയമനടപടികളാണ് വേണ്ടത്. ഭരണഘടനാ സ്ഥാപനങ്ങളെ കാല്‍ക്കീഴില്‍ നിര്‍ത്താനാണ് മോദി സര്‍ക്കാര്‍ ശ്രമിച്ചതെന്നും പിണറായി പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*