ദിഗ്​വിജയ് സിങിനെതിരെ നരേന്ദ്രമോദി..!!

ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാകാത്ത മുതിർന്ന കോൺ​ഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായി ദിഗ്​വിജയ് സിങിനെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദിഗ്​വിജയ് സിങിന്‍റെ നടപടി കോൺഗ്രസിന്‍റെ ധാര്‍ഷ്‌ട്യത്തെയാണ് വ്യക്തമാക്കുന്നതെന്ന് മോദി കുറ്റപ്പെടുത്തി.

മധ്യപ്രദേശിലെ രത്​ലാമിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘കോൺ​ഗ്രസിന്‍റെ ധാര്‍ഷ്‌ട്യത്തിന്‍റെ സൂചനയാണ് ദിഗ്​വിജയ് സിങിന്‍റെ പ്രവൃത്തിയിലൂടെ വ്യക്തമാകുന്നത്. ഞാൻ അഹമ്മദാബാദിലേക്ക് പോയി വോട്ട് ചെയ്തു. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും വിദൂര സ്ഥലങ്ങളിൽ ആയിരുന്നിട്ട് പോലും വോട്ട് ചെയ്യാനായി എത്തിച്ചേർന്നു.

എന്നാൽ ‘ദിഗ്ഗി രാജ’ (ദിഗ്​വിജയ് സിങ്) ജനാധിപത്യത്തെ കുറിച്ച് ഒട്ടും ചിന്താകുലനല്ല. അദ്ദേഹത്തെ പറ്റിയും ഭോപ്പാലിലെ സീറ്റിനെ കുറിച്ചും മാത്രമാണ് ദിഗ്​വിജയ് സിങ് ചിന്തിക്കുന്നത്’- മോദി പറഞ്ഞു. രാജ്ഘറിൽ പോയി വോട്ട് രേഖപ്പെടുത്താൻ അദ്ദേഹം എന്തിന് ഭയക്കണം. കന്നി വോട്ടർമാർക്ക്​ ഒരു തെറ്റായ മാതൃകയാണ് ദിഗ്​വിജയ്​ സിങ്​ നൽകുന്നതെന്നും മോദി കുറ്റപ്പെടുത്തി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*