കാര്‍മേഘങ്ങള്‍ വ്യോമാക്രമണത്തിന് സഹായകരം; മോദിയുടെ പ്രസ്താവന ശരിവച്ച് കരസേന മേധാവി..!!

കാര്‍മേഘങ്ങളുടെ സാന്നിദ്ധ്യം വ്യോമാക്രമണത്തിന് സഹായകരമാകുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന ശരിവച്ച് കരസേന മേധാവി ബിപിന്‍ റാവത്ത്. കാര്‍മേഘങ്ങള്‍ക്കുള്ളില്‍ അകപ്പെടുന്ന യുദ്ധവിമാനങ്ങളെ കണ്ടെത്താന്‍ കഴിയാത്ത റഡാറുകള്‍ ഉണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. റഡാറുകള്‍ അനുസരിച്ച് ഇത് വ്യത്യാസപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

കാര്‍മേഘമുള്ള സമയത്ത്  വ്യോമാക്രമണം നടത്തിയെന്ന മോദിയുടെ പ്രസ്താവന ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് ബിപിന്‍ റാവത്ത് അതിന്‍റെ സാങ്കേതിക വശങ്ങളെക്കുറിച്ച് വിശദീകരണം നല്‍കിയത്. അതിര്‍ത്തിക്ക് അപ്പുറത്ത് ഇപ്പോഴും ഭീകരവാദ ക്യംപുകള്‍ നടക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് അവസാനിപ്പിക്കാനുളള ശ്രമങ്ങള്‍ തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*