ബസില്‍ യാത്രക്കാരിക്ക് നേരെ ഡ്രൈവറുടെ പീഡനശ്രമം..!!

കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കാരിക്ക് നേരെ ഡ്രൈവറുടെ പീഡനശ്രമം. തിരുവനന്തപുരത്ത് നിന്ന് മൈസൂരിലേക്ക് പോയ ബസിലാണ് സംഭവം. പരാതിയെ തുടര്‍ന്ന് തമ്പാനൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ സന്തോഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. ഈ മാസം 9-ാം തീയതി തിരുവനന്തപുരത്ത് നിന്ന് മൈസൂരിലേക്ക് പോയ ബസിലായിരുന്നു സംഭവം.

ബസ് കോട്ടയത്തെത്തിയപ്പോഴാണ് ഡ്രൈവര്‍ കം കണ്ടക്ടറായ സന്തോഷ് കുമാര്‍ യാത്രക്കാരിയെ കടന്നു പിടിച്ചത്. ബഹളം വച്ച സ്ത്രീ ബസ് പോലീസ് സ്റ്റേഷനിലേക്ക് വിടാന്‍ ആവശ്യപ്പെട്ടെങ്കിലും ഡ്യൂട്ടിയിലായിരുന്ന മറ്റേ ഡ്രൈവറുടെ അഭ്യര്‍ത്ഥനയില്‍ യാത്ര തുടരുകയായിരുന്നു. ഇമെയില്‍ മുഖാന്തരം കെ.എസ്.ആര്‍.ടി.സി എം.ഡിക്ക് പരാതി നല്‍കി. യാത്രക്കാരിയുടെ പരാതി കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റ് തുടര്‍ നടപടിക്കായി തമ്പാനൂര്‍ പൊലീസിന് കൈമാറി

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*