ബി.ജെ.പിയുടെ തോല്‍വിയില്‍ നിരാശ പങ്കുവെച്ച് രാജസേനന്‍..!!

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കേറ്റ കനത്ത പരാജയത്തില്‍ നിരാശ പങ്കുവെച്ച് സംവിധായകന്‍ രാജസേനന്‍. കേരളം ഭാരതത്തില്‍ അല്ല എന്നത് നമ്മള്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണെന്നായിരുന്നു രാജസേനന്‍റെ പ്രതികരണം. തെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരനും കെ സുരേന്ദ്രനും സുരേഷ് ഗോപിയുമൊക്കെ തോറ്റപ്പോള്‍ തോറ്റുപോയത് നന്മയും വിശ്വാസവുമാണെന്നും രാജസേനന്‍ ഫേസ്ബുക്ക് വീഡിയോയില്‍ പറഞ്ഞു.

” ഭാരതം ബി.ജെ.പിയും നരേന്ദ്ര മോദിയും ചേര്‍ന്ന് എടുക്കുകാ, എന്ന് ഞാന്‍ നേരത്തേ പറഞ്ഞിരുന്നു. അക്ഷരാര്‍ഥത്തില്‍ അത് സംഭവിച്ചു. ഭാരതം മോദിജിയും ബി.ജെ.പിയും ചേര്‍ന്ന് എടുത്തുകഴിഞ്ഞു. പക്ഷേ കേരളം ഭാരതത്തില്‍ അല്ല എന്ന് നമ്മള്‍ ഒന്നുകൂടി തെളിയിച്ചു എന്നതാണ് ദു:ഖകരമായ സത്യം.

ശ്രീ കുമ്മനവും കെ.സുരേന്ദ്രനും സുരേഷ് ഗോപിയുമൊക്കെ ഇവിടെ തോറ്റപ്പോള്‍, തോറ്റത് നന്മയും വിശ്വാസവും മാത്രമാണ്. ജയിച്ചതാണെങ്കിലോ കുറേ അഴിമതിയും കുറേ അക്രമവും.  ഒരുപാട് വിഷമമുണ്ട്. – രാജസേനസന്‍ ഫേസ്ബുക്ക് വീഡിയോയില്‍ പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*