ബി.ജെ.പി സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തായിരിക്കും; പ്രതാപന്‍..!!

തൃശൂരില്‍ വിജയം ഉറപ്പെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.എന്‍ പ്രതാപന്‍. തനിക്ക് പരാജയഭീതി ഉണ്ടെന്ന തരത്തില്‍ വന്ന വാര്‍ത്തകള്‍ തെറ്റാണ്. ഇരുപത്തി അയ്യായിരം വോട്ടിന് മുകളില്‍ ഭൂരിപക്ഷമുണ്ടാകും.

ബി.ജെ.പി സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും പ്രതാപന്‍ തൃശൂരില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് വിലയിരുത്താന്‍ ചേര്‍ന്ന കെ.പി.സി.സി നേതൃയോഗത്തിലാണ് ടി.എന്‍ പ്രതാപന്‍ ഇന്നലെ ആശങ്ക പങ്കുവെച്ചത്.

സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഥിത്വവും ആര്‍.എസ്.എസിന്‍റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനവും ഭൂരിപക്ഷ സമുദത്തിന്‍രെ വോട്ടുകളില്‍ വിള്ളലുണ്ടാക്കി. 48 ശതമാനം വരുന്ന ന്യൂനപക്ഷ വോട്ടുകളിലൂടെ ഇത് മറികടക്കാന്‍ കഴിയുമെങ്കിലും തിരിച്ചടി കരുതിയിരിക്കണമെന്നും പ്രതാപന്‍ യോഗത്തില്‍ പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*