ഭീകരര്‍ വന്‍ സ്‌ഫോടന പരമ്പരയ്ക്ക് ആസൂത്രണം ചെയ്യുന്നതായി മുന്നറിയിപ്പ്..!!

ഇന്ത്യയില്‍ ഭീകരര്‍ വന്‍ സ്‌ഫോടന പരമ്പരയ്ക്ക് ആസൂത്രണം ചെയ്യുന്നതായി രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്. മൂന്ന് ഭീകരര്‍ നേപ്പാളിലൂടെ ഇന്ത്യയിലേയ്ക്ക് കടന്നിട്ടുണ്ടെന്നും ഇവര്‍ കശ്മീരിലെ ബന്ദിപുരയില്‍ എത്തിയതായും റിപ്പോര്‍ട്ടുണ്ട്.

ബംഗ്ലാദേശ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നിരോധിത ഭീകര സംഘടനയായ ജമാഅത്ത് ഉല്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശ്(ജെഎംബി) വനിതാ ചാവേറിന് പരിശീലനം നല്‍കുന്നുണ്ടെന്നും ബുദ്ധപൂര്‍ണിമ ദിനമായ മെയ് 18ന് ബംഗ്ലാദേശിലേയും ഇന്ത്യയിലേയും മ്യാന്‍മറിലേയും ബുദ്ധ ക്ഷേത്രങ്ങളാണ് ഇവര്‍ ലക്ഷ്യം വെച്ചിരിക്കുന്നതെന്നും രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

തെക്ക് കിഴക്കന്‍ ഏഷ്യയിലെയ്ക്കുള്ള ഐഎസ് ഭീകരരുടെ കടന്നു വരവും ശ്രീലങ്കയിലെ പള്ളികളില്‍ അടുത്തിടെ നടന്ന ആക്രമണങ്ങളും കൂടി കണക്കിലെടുത്താണ് രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പുകള്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*