ഓട്ടോറിക്ഷയില്‍ മദ്യം കടത്തല്‍; രണ്ടു പേര്‍ അറസ്‌റ്റില്‍..!!

ഓട്ടോറിക്ഷയില്‍ ഒന്‍പത്‌ ലിറ്റര്‍ വിദേശമദ്യവുമായി രണ്ടുപേരെ എക്‌സൈസ്‌ പിടികൂടി. ഇടുക്കി മണിയാറന്‍കുടി സ്വദേശികളായ തകരപ്പിളളിയില്‍ ജോബി (31 ), തോട്ടക്കാട്ടില്‍ ജോജോ (28) എന്നിവരെയാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.

ഇടുക്കി മെഡിക്കല്‍ കോളജിന്‌ സമീപം എക്‌സൈസ്‌ സ്‌പെഷല്‍ സ്‌ക്വാഡ്‌ എക്‌സൈസ്‌ ഇന്‍സ്‌പക്‌ടര്‍ സുനില്‍ ആന്റോയും സംഘവും നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.

ഇവര്‍ പതിവായി മദ്യം കടത്തിയിരുന്നുവെന്ന്‌ പ്രതികള്‍ പറഞ്ഞു. ഓട്ടോറിക്ഷ കണ്ടുകെട്ടി പ്രതികളെ കോടതയില്‍ ഹാജരാക്കി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*