അമ്പയറെ കളിയാക്കി; പൊള്ളാര്‍ഡിന് പിഴ ചുമത്തി..!!

വൈഡ് വിളിക്കാത്തതിന്റെ പേരില്‍ അമ്പയറോട് നീരസം പ്രകടിപ്പിച്ച മുംബൈ ഇന്ത്യന്‍സ് താരം കീരണ്‍ പൊള്ളാര്‍ഡിന് പിഴ ചുമത്തി. മാച്ച് ഫീയുടെ 25 ശതമാനമാണ് പിഴ. ഐ.പി.എല്‍ കോഡ് ഓഫ് കോണ്ടാക്ട് പ്രകാരമണ് പൊള്ളാര്‍ഡിന് പിഴ ചുമത്തിയിരിക്കുന്നത്. മുംബൈയുടെ ബാറ്റിങിനിടെ അവസാന ഓവറിലാണ് സംഭവം.

ഡ്വെയ്ന്‍ ബ്രാവോയായിരുന്നു ബൗളര്‍. ബ്രാവോയുടെ മൂന്നാം പന്താണ് വൈഡിലോട്ട് പോയത്. എന്നാല്‍ അമ്പയര്‍ വൈഡ് വിളിച്ചില്ല. ഉടന്‍ തന്നെ ബാറ്റ് മുകളിലേക്ക് എറിഞ്ഞു, അതു കൊണ്ടും അരിശം തീര്‍ന്നില്ല, തൊട്ടടുത്ത പന്ത് നേരിടാനൊരുങ്ങിയത് സ്റ്റമ്പില്‍ നിന്ന് മാറി വൈഡ് ലൈനിന് അരികെയും. ഇത് വകവെക്കാതെ ബ്രാവോ പന്തെറിയാനായി വന്നെങ്കിലും പൊള്ളാര്‍ഡ് ഒഴിഞ്ഞുമാറി. പിന്നാലെ അമ്പയര്‍മാര്‍ ഇടപെടുകയായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*