അമിത് ഷാക്കെതിരെ ആരോപണവുമായി ഡെറിക് ഒബ്രയാന്‍..!!

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നുണയനാണെന്ന് തൃണമൂല്‍ നേതാവ് ഡെറിക് ഒബ്രയാന്‍. അമിത് ഷായുടെ സാന്നിധ്യത്തിലാണ് പുറം സംസ്ഥാനങ്ങളില്‍ നിന്ന് വന്ന ബി.ജെ.പി പ്രവര്‍ത്തകരും ഗുണ്ടകളും ചേര്‍ന്ന് വിദ്യാസാഗര്‍ കോളേജിലെ പ്രതിമ തകര്‍ത്തത്. അക്രമങ്ങളുടെ വീഡിയോ തന്നെ അമിത് ഷാ നുണയനാണെന്ന് അടിവരയിടുന്നുണ്ട്.

ഇത് തെളിയിക്കാനുള്ള ശ്രമങ്ങള്‍ തൃണമൂല്‍ നടത്തുകയാണെന്നും ഡെറിക് ഒബ്രയാന്‍ പറഞ്ഞു. ഈശ്വര ചന്ദ്ര വിദ്യാസാഗറിന്‍റെ പ്രതിമ ബി.ജെ.പി പ്രവര്‍ത്തകര്‍ തകര്‍ക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നും ഇത് തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചുകൊടുക്കുമെന്നും ഡെറിക് ഒബ്രയാന്‍ പറഞ്ഞു.

അമിത് ഷായുടെ പരിപാടിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ അക്രമമുണ്ടാക്കിയെന്നാണ് ബി.ജെ.പി പ്രചരിപ്പിക്കുന്നതെന്നും എന്നാല്‍ മനപൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കാനായിരുന്നു ബി.ജെ.പി ശ്രമമെന്നും അക്രമത്തിന് തുടക്കമിട്ടത് ബി.ജെ.പിയാണെന്നും തൃണമൂല്‍ ആരോപിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*