അഫ്ഗാനിസ്ഥാനിൽ ശക്തമായ ഏറ്റുമുട്ടൽ ; 17 മരണം..!!

അഫ്ഗാനിസ്ഥാനിൽ സുരക്ഷാസേനയും താലിബാൻ ഭീകരവാദികളും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ . ശനിയാഴ്ച പുലർച്ചെ ആരംഭിച്ച ഏറ്റുമുട്ടലിൽ ഇതിനോടകം പതിനേഴ് പേർക്ക് ജീവഹാനി സംഭവിച്ചതായി കാണ്ഡഹാർ പ്രവിശ്യാ പൊലീസ് തലവൻ അറിയിച്ചു.

കൊല്ലപ്പെട്ടവരിൽ മൂന്ന് പേർ പൊലീസ് ഉദ്യോഗസ്ഥരും 14 പേർ ഭീകരന്മാരുമാണ്. നാല് പൊലീസുകാർക്കും ഏഴ് താലിബാൻ ഭീകരർക്കും പരിക്കേറ്റതായും റിപ്പോർട്ടിൽ പറയുന്നു.കൊല്ലപ്പെട്ടവരിൽ ഭീകരവാദികളും പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു.

പ്രവിശ്യാ തലസ്ഥാനമായ കാണ്ഡഹാറിന്‍റെ ദക്ഷിണ ഭാഗമായ ബോൽദാക് ജില്ലയിലെ പൊലീസിന്‍റെ പരിശോധന കേന്ദ്രത്തിന് നേർക്ക് താലിബാൻ ഭീകരർ ആക്രമണം നടത്തുകയായിരുന്നു. തുടർന്ന് പൊലീസും സുരക്ഷാ സേനയും ശക്തമായി തിരിച്ചടിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*