ആളുമാറി ശസ്ത്രക്രിയ; മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു..!!

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ആളുമാറി ഏഴുവയസ്സുകാരന് ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തു.

മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കമ്മീഷന്‍ ഉത്തരവിട്ടു. ആരോപണ വിധേയനായ ഡോക്ടറെ സസ്പെന്‍ഡ് ചെയ്ത് അന്വേഷണം നടത്താന്‍ ആരോഗ്യ മന്ത്രി കെകെ ശൈലജ  ഉത്തരവിട്ടിരുന്നു.

മൂക്കിനു പകരം വയറിലാണ് ശസ്ത്രക്രിയ നടത്തിയത്. മലപ്പുറം കരുവാരക്കുണ്ട് സ്വദേശിയായ ബാലനാണ് ശസ്ത്രക്രിയ നടന്നത്. മറ്റൊരു രോഗിയുമായി ഏഴുവയസ്സുകാരന്‍റെ പേരിന് സാമ്യം ഉള്ളതിനാലാണ് പിഴവ് സംഭവിച്ചതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം .

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*