ആലപ്പുഴയില്‍ ഒന്‍മ്പത് വയസ്സുകാരിക്ക് പീഡനം..!!

ആലപ്പുഴ തൃക്കുന്നപ്പുഴയില്‍ ഒന്‍പത് വയസ്സുകാരിയെ ട്യൂഷന് പോയ വീട്ടില്‍ വെച്ച്‌ പീഡിപ്പിച്ചതായി പരാതി. കുട്ടിയുടേയും മാതാപിതാക്കളുടേയും പരാതിയില്‍ തൃക്കുന്നപ്പുഴ സ്വദേശിക്കെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുത്തു.

പ്രതി തൃക്കുന്നപുഴ സ്വദേശി പ്രസാദ് ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. പഠിക്കാന്‍ സമര്‍ത്ഥയായ വിദ്യാര്‍ത്ഥിനിയുടെ സ്വഭാവത്തില്‍ വന്ന മാറ്റങ്ങള്‍ നിരീക്ഷിച്ച ക്ലാസ് ടീച്ചര്‍ നടത്തിയ കൗണ്‍സിലിംഗിനിടെയാണ് ട്യൂഷന്‍ ക്ലാസില്‍ വച്ച്‌ കുട്ടി പീഡിപ്പിക്കപ്പെട്ടതായും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും വ്യക്തമായത്.തുടര്‍ന്ന് അധ്യപിക വിവരം രക്ഷകര്‍ത്താക്കളെ അറിയിക്കുകയായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*