Monthly Archives: May 2019

പു​തി​യ നാ​വി​ക​സേ​നാ മേ​ധാ​വി​യാ​യി അ​ഡ്മി​റ​ല്‍ ക​രം​ഭീ​ര്‍ സിം​ഗ് ചു​മ​ത​ല​യേ​റ്റു.

രാ​ജ്യ​ത്തി​ന്‍റെ പു​തി​യ നാ​വി​ക​സേ​നാ മേ​ധാ​വി​യാ​യി അ​ഡ്മി​റ​ല്‍ ക​രം​ഭീ​ര്‍ സിം​ഗ് ചു​മ​ത​ല​യേ​റ്റു. അ​ഡ്മി​റ​ല്‍ സു​നി​ല്‍ ലാം​ബ വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ലാ​ണു ക​രം​ഭീ​ര്‍ സിം​ഗ് ചു​മ​ത​ല​യേ​റ്റ​ത്. ഈ​സ്റ്റേ​ണ്‍ നാ​വി​ക ക​മാ​ന്‍​ഡി​ല്‍ ഫ്‌​ളാ​ഗ് ഓ​ഫീ​സ​ര്‍ ക​മാ​ന്‍​ഡിം​ഗ് ഇ​ന്‍ ചീ​ഫാ​യി​രു​ന്നു ക​രം​ഭീ​ര്‍ സിം​ഗ്. 1980ലാ​ണ് ഇ​ന്ത്യ​ന്‍ നാ​വി​ക സേ​ന​യി​ല്‍ ക​രം​ഭീ​ര്‍ സിം​ഗ് ചേ​രു​ന്ന​ത്.സേനയുടെ 24ാം മേധാവിയാണ് കരംബീര്‍ സിംഗ്.

Read More »

80 ലക്ഷം രൂപയുടെ കുഴല്‍പണം പിടികൂടി..!!

കര്‍ണാടക കെഎസ്ആര്‍ടിസി ബസില്‍  കടത്തുകയായിരുന്ന 80 ലക്ഷം രൂപയുടെ കുഴല്‍പണം എക്‌സൈസ് അധികൃതര്‍ പിടികൂടി. കര്‍ണാടകയില്‍ നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന കര്‍ണാടക ആര്‍ടിസി ബസില്‍ നിന്നാണ് കുഴല്‍പണവുമായി മുംബൈ സ്വദേശിയായ മയൂര്‍ ഭാരത് ദേശ്മുക്ക് (23) പിടിയിലായത്. ഒരു മാസം മുമ്പ് ബംഗളൂരുവില്‍ നിന്നും ബസില്‍ കടത്തിക്കൊണ്ടുവരികയായിരുന്ന 45 ലക്ഷം രൂപയുടെ കുഴല്‍ പണവും എക്‌സൈസ് അധികൃതര്‍ പിടികൂടിയിരുന്നു. കോഴിക്കോട്ടെ ഒരു സംഘത്തിന് കൈമാറാനാണ് പണം കൊണ്ടുവരുന്നതെന്ന് പിടിയിലായ യുവാവ് എക്‌സൈസ് അധികൃതരോട് വെളിപ്പെടുത്തി. സ്വര്‍ണക്കടത്ത് സംഘമാണ് കുഴല്‍പണകടത്തിന് പിന്നിലെന്ന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്ന് എക്‌സൈസ് ...

Read More »

വി.മുരളീധരന് സുപ്രധാന ചുമതലകൾ..!!

കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി വി. മുരളീധരന് രണ്ടു വകുപ്പുകളാണ് അനുവദിച്ചത്. വിദേശകാര്യ സഹമന്ത്രി സ്ഥാനത്തിനൊപ്പം പാർലമെന്ററി കാര്യത്തിന്‍റെ അധിക വകുപ്പ് കൂടി മുരളീധരൻ കൈകാര്യം ചെയ്യും. എസ്.ജയശങ്കറാണ് വിദേശകാര്യവകുപ്പ് മന്ത്രി. പാർലമെന്ററി കാര്യം കൈകാര്യം ചെയ്യുന്നത് പ്രഹ്ലാദ് ജോഷിയാണ്. മുരളീധരന് ലഭിച്ച വിദേശ കാര്യ വകുപ്പ് പ്രവാസികൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനമായ കേരളത്തിന് മുതൽക്കൂട്ടായേക്കുമെന്നതിൽ സംശയമില്ല.

Read More »

നടന്‍ വിനായകന് നേരെ സൈബര്‍ ആക്രമണം..!!

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്നോട്ടു വെച്ച ആശയം കേരളത്തിലെ ജനത തള്ളിക്കളഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ നടന്‍ വിനായകന് നേരെ സൈബര്‍ ആക്രമണം. അഭിമുഖം ഷെയര്‍ ചെയ്ത ഫേസ്ബുക്ക് പോസ്റ്റിന് താഴെയടക്കം തെറിവിളിച്ചാണ് വിനായകന്‍റെ രാഷ്ട്രീയ നിലപാടിനെ സംഘപരിവാര്‍ അനുകൂലികള്‍ വിമര്‍ശിക്കുന്നത്. ”കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം തന്നെ ഞെട്ടിച്ചു. ഞാന്‍ ഇടതുപക്ഷ സഹയാത്രികനാണ്. എന്താണ് സംഭവിച്ചതെന്ന് ജനങ്ങള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. മറ്റുള്ള സ്ഥലങ്ങളില്‍ നമുക്ക് പറയാന്‍ പറ്റില്ല. പല കാരണങ്ങളുണ്ട്. കേരളത്തില്‍ എന്താണ് സംഭവിച്ചതെന്ന് കേരളത്തിലെ ജനങ്ങള്‍ ചിന്തിക്കുന്നത് വളരെ നല്ലതാണ്. അല്ലെങ്കില്‍ രണ്ടുപേരും ഒന്നായി മാറും- ...

Read More »

ഉത്തര്‍പ്രദേശില്‍ എസ് പി നേതാവിനെ വെടിവെച്ചു കൊന്നു..!!

ഉത്തര്‍പ്രദേശില്‍ എസ് പി നേതാവിനെ വെടിവെച്ചു കൊന്നു. ലാല്‍ജി യാദവ് എന്നയാളാണ് കൊല്ലപ്പെട്ടത്. അതേസമയം കൊലപാതകത്തിന്‍റെ കാരണം വ്യക്തമല്ല. ഷാ ഗഞ്ച് ജോന്‍പൂര്‍ റോഡിലാണ് സംഭവം. സ്‌കോര്‍പിയോ കാറില്‍ സഞ്ചരിക്കവെ അദ്ദേഹത്തിന് നേരെ ബൈക്കിലെത്തിയ സംഘം വെടിയുതിര്‍ത്തുകയായിരുന്നു.

Read More »

ഗൂഗിള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ പുതിയ നിയന്ത്രണങ്ങള്‍..!!

ഗൂഗിളിന്‍റെ സേവനങ്ങള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതിന്‍റെ ഭാഗമായി പ്ലേ സ്റ്റോറിലും പുതിയ നിയന്ത്രണങ്ങള്‍ നടപ്പിലാക്കി. മേയ് 29 ന് പുറത്തിറങ്ങിയ പുതിയ ആന്‍ഡ്രോയിഡ് പ്ലേ സ്റ്റോര്‍ നിയമങ്ങള്‍ ആപ് നിര്‍മാതാക്കള്‍ക്കും വിവിധ കമ്ബനികള്‍ക്കും വന്‍ വെല്ലുവിളിയാകും. ആപ് വഴിയുള്ള സെക്സ് കണ്ടെന്റ് വിതരണം, തട്ടിപ്പുകള്‍, വിദ്വേഷഭാഷണം, കഞ്ചാവ് വില്‍പന എന്നിവയ്ക്കെല്ലാം പൂര്‍ണമായും നിയന്ത്രണമേര്‍പ്പെടുത്തി. പ്ലേ സ്റ്റോറിലും അതില്‍ ഉള്‍പ്പെടാന്‍ അനുമതിയുള്ള പ്രയോഗങ്ങളിലും നിരവധി മാറ്റങ്ങളാണ് ഗൂഗിള്‍ വരുത്തിയത്. പ്ലേ സ്റ്റോര്‍ കൂടുതല്‍ കുടുംബ സൗഹൃദമാക്കുന്നതിന്‍റെ ഭാഗമായാണിതെന്ന് ഗൂഗിള്‍ വക്താവ് പറഞ്ഞു. നിലവിലെ ആപ്പുകളില്‍ അടുത്ത 30 ...

Read More »

മുഖ്യമന്ത്രി പിണറായി വിജയന് രാഹുല്‍ ഗാന്ധിയുടെ കത്ത്.

വയനാട്ടിലെ പനമരം പഞ്ചായത്തില്‍ വി ദിനേഷ് കുമാര്‍ എന്ന കര്‍ഷകര്‍ ആത്മഹത്യ ചെയ്ത സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രസിഡന്റും വയനാട് എം.പിയുമായ രാഹുല്‍ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. അന്വേഷണം പ്രഖ്യാപിക്കുന്നതോടൊപ്പം മരിച്ച ദിനേഷ് കുമാറിന്റെ വീട്ടുകാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക സഹായം ചെയ്യണമെന്നും രാഹുല്‍ ഗാന്ധി കത്തില്‍ ആവശ്യപ്പെടുന്നു. ദിനേഷ് കുമാറിന്‍റെ ഭാര്യ സുജാതയുമായി താന്‍ ഫോണില്‍ സംസാരിച്ചുവെന്നും, വായ്പ തിരച്ചടക്കാന്‍ കഴിയാത്തത് മൂലമുണ്ടായ സമ്മര്‍ദ്ദവും, വിഷമവും അതിജീവിക്കാന്‍ കഴിയാതെയാണ് തന്‍റെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്ന് അവര്‍ പറഞ്ഞതായും രാഹുല്‍ ...

Read More »

വി. മുരളീധരനെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു.

കേന്ദ്ര വിദേശകാര്യ-പാര്‍ലമെന്ററി സഹമന്ത്രിയായി നിയമിതനായ വി. മുരളീധരനെ മുഖ്യമന്ത്രി  പിണറായി വിജയന്‍അഭിനന്ദിച്ചു. കേരളത്തിന്‍റെ ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള കൂട്ടായ ശ്രമത്തില്‍ കേന്ദ്രസഹമന്ത്രിയുടെ അകമഴിഞ്ഞ സഹകരണം പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. വീണ്ടും പ്രധാനമന്ത്രിയായി ചുമതലയേറ്റ നരേന്ദ്രമോദിയെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. സമൂഹത്തിലെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനം സാധ്യമാക്കുന്നതിന് കേന്ദ്രവും സംസ്ഥാനങ്ങളും സഹകരിച്ച് നീങ്ങേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി ആശംസാ സന്ദേശത്തില്‍ പറഞ്ഞു

Read More »

കേന്ദ്രമന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു..!!

കേന്ദ്രമന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു. ആഭ്യന്തര മന്ത്രിയായി അമിത് ഷാ ചുമതലയേൽക്കും. രാജ്നാഥ് സിംഗാണ് പ്രതിരോധ മന്ത്രി. നിർമ്മല സീതാരാമൻ ധനകാര്യമന്ത്രിയാകും. എസ്.ജയശങ്കർ വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്യും. നിതിൻ ഗഡ്കരിയാണ്‌ ഉപരിതല ഗതാഗത വകുപ്പ് മന്ത്രി. രാം വിലാസ് പസ്വാൻ ഭക്ഷ്യവകുപ്പ് മന്ത്രിയാകും. കൃഷി വകുപ്പ് , ഗ്രാമവികസനം , പഞ്ചായത്തി രാജ് വകുപ്പുകൾ നരേന്ദ്ര സിംഗ് തോമർ കൈകാര്യം ചെയ്യും. രവിശങ്കർ പ്രസാദാണ് നിയമ മന്ത്രി. വിവര സാങ്കേതിക വകുപ്പും രവിശങ്കർ പ്രസാദിനാണ്.

Read More »

ഭക്ഷ്യവിഷബാധ; മുപ്പത് വിദ്യാർത്ഥിനികൾ ആശുപത്രിയില്‍..!!

ലേഡീസ് ഹോസ്റ്റൽ മെസ്സിൽ നിന്ന് ഭക്ഷണം കഴിച്ച വിദ്യാർത്ഥിനികൾക്ക് ഭക്ഷ്യവിഷബാധ. നാലാഞ്ചിറ ബഥനി കോളേജ് ഓഫ് ഫിസിയോതെറാപ്പിയിലെ വിദ്യാർഥിനികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ലേഡീസ് ഹോസ്റ്റൽ മെസ്സിൽ നിന്ന് ഭക്ഷണം കഴിച്ച 30 കുട്ടികൾക്ക് ശരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ക്ക് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ നിര്‍ദേശം നല്‍കി.

Read More »