ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിക്ക് നേരെ പൊലീസ് അതിക്രമമെന്ന് പരാതി…!!

എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രമായി മത്സരിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥി ചിഞ്ചു അശ്വതിയെന്ന അശ്വതി രാജപ്പനെതിരെ പോലീസ് അതിക്രമമെന്ന് പരാതി. കേരളത്തില്‍ നിന്നും ലോക്‌സഭയിലേയ്ക്ക് മത്സരിക്കുന്ന ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിയാണ് അശ്വതി രാജപ്പന്‍.

രാത്രിയില്‍ പോസ്റ്റര്‍ ഒട്ടിച്ച് മടങ്ങുമ്പോള്‍ പോലീസ് അപമര്യാദയായി പെരുമാറിയെന്നാണ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. ദളിത്, ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിത്വമായ തന്നെ ചോദ്യം ചെയ്യുകയും സഞ്ചാരം തടയുകയും അധിക്ഷേപിക്കുകയും ചെയ്‌തെന്നാണ് അശ്വതി ആരോപിക്കുന്നത്.

കഴിഞ്ഞ 14 ന് രാത്രി പോസ്റ്റര്‍ ഒട്ടിക്കലും പ്രചാരണവും കഴിഞ്ഞ് ഓട്ടോറിക്ഷയില്‍ താമസസ്ഥലത്ത് വന്നിറങ്ങിയപ്പോള്‍ രണ്ട് ജീപ്പുകളിലായി പോലീസ് എത്തി തടഞ്ഞ് അപമര്യാദയായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് പരാതി നല്‍കിയിരിക്കുന്നത്.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*