ടിക്കാറാം മീണയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോടിയേരി ബാലകൃഷ്ണന്‍..!!

കാസര്‍കോട്, കണ്ണൂര്‍ ലോക്‌സഭ മണ്ഡലങ്ങളിലെ കള്ളവോട്ട് സ്ഥിരീകരിച്ച ടിക്കാറാം മീണയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കള്ളവോട്ട് എന്നത് യുഡിഎഫിന്‍റെ തന്ത്രമാണ്. എല്‍ഡിഎഫ് കള്ളവോട്ട് ചെയ്തുവെന്ന കണ്ടെത്തല്‍ തെറ്റാണ്. ടീക്കാറാം മീണ യുഡിഎഫ് തന്ത്രത്തിന്‍റെ ഭാഗമായിരിക്കുകയാണ്.

മീണയുടെ നടപടിയെ നിയമപരമായി നേരിടും. മാധ്യമ വിചാരണക്കനുസരിച്ച് തീരുമാനമെടുക്കേണ്ട ആളല്ല മുഖ്യ.തെരഞ്ഞെടുപ്പ് ഓഫീസര്‍. ചാനലുകള്‍ യുഡിഎഫിന്‍റെ പ്രേരണയില്‍ നടത്തുന്ന പ്രചാരണത്തില്‍ കുടുങ്ങരുത്. മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയ്ക്ക് അനുസരിച്ചാണ് മീണ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും കോടിയേരി ആരോപിച്ചു. കള്ളവോട്ട് ചെയ്തു എന്നാരോപിക്കപ്പെടുന്ന വ്യക്തികളുടെ ഭാഗം കേള്‍ക്കാന്‍ പോലും കമ്മീഷന്‍ തയാറായില്ല.

മുഖ്യ തെര.ഓഫീസര്‍ ആരോപണ വിധേയരോട് വിശദീകരണം തേടിയിട്ടില്ല. അവര്‍ക്ക് സ്വാഭാവിക നീതി പോലും നിഷേധിച്ചു. അതേപോലെ പഞ്ചായത്ത് മെമ്പറുടെ അംഗത്വം റദ്ദാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ലെന്നും കോടിയേരി പറഞ്ഞു. കാസര്‍കോട് 156 ബൂത്തുകളിലെ പോളിംഗിനെതിരെ എല്‍ഡിഎഫ് പരാതി നല്‍കിയിരുന്നു. ഈ ബൂത്തുകളില്‍ എന്തുകൊണ്ട് പരിശോധന നടത്തിയില്ല. കാസര്‍കോടും കണ്ണൂരും എല്‍ഡിഎഫ് നല്‍കിയ പരാതികള്‍ കമ്മീഷന്‍ പരിശോധിച്ചില്ലെന്നും കോടിയേരി പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*