തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണവുമായി മായാവതി..!!

തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് രണ്ടു ദിവസത്തേയ്ക്ക് വിലക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി രഹസ്യ അജണ്ടയാണെന്ന് ബി.എസ്.പി നേതാവ് മായാവതി. കമ്മീഷന്റെ തീരുമാനം ധൃതിപിടിച്ചതും സ്വാധീനിക്കപ്പെട്ടതുമാണെന്നും മായാവതി പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്നും ഇതിനെതിരെ ശബ്ദുമുയര്‍ത്താന്‍ ജനങ്ങളോട് ആവശ്യപ്പെടുന്നുവെന്നും മായാവതി ലഖ്നൗവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കോണ്‍ഗ്രസിന് വോട്ടു ചെയ്ത് വോട്ടുകള്‍ വിഘടിപ്പിക്കാതെ ബി.എസ്.പി-എസ്.പി സഖ്യത്തിന് വോട്ടു നല്‍കാന്‍ സംസ്ഥാനത്തെ മുസ്‌ലിം വോട്ടര്‍മാരോട് ആവശ്യപ്പെട്ടതിനാണ് മായാവതിക്കെതിരെ കമ്മീഷന്‍ നടപടിയെടുത്തത്.

 തന്റെ പ്രസംഗം ഒരിക്കലും പെരുമാറ്റച്ചട്ടം ലംഘിക്കുന്നതായിരുന്നില്ല. ജനങ്ങള്‍ നിങ്ങള്‍ക്കും ബി.ജെ.പിക്കും ഇതിന് ശക്തമായ മറുപടി വേണ്ട സമയത്ത് നല്‍കും’- മായാവതി പറഞ്ഞു.നരേന്ദ്ര മോദിക്കെതിരെ  കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവസരം കിട്ടിയാല്‍ ഇതിന് പലിശയടക്കം തിരിച്ച് നല്‍കുമെന്നും മായാവതി വ്യക്തമാക്കി.

അതേസമയം, ലീഗിനെതിര വര്‍ഗീയ പരാമര്‍ശം നടത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ മൂന്ന് ദിവസത്തേക്ക് തെരഞ്ഞെടുപ്പു കമ്മീഷന വിലക്കിയിരുന്നു. മുസ്‌ലിം ലീഗിനെതിരായ വൈറസ് പരാമര്‍ശത്തിനാണ് ആദിത്യനാഥിനെതിരെ കമ്മീഷന്‍ നടപടി കൈക്കൊണ്ടത്.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*