തെരഞ്ഞെടുപ്പ് കമ്മീഷന് മോദിക്കെതി സി.പി.ഐ.എമ്മിന്‍റെ പരാതി..!!

ശബരിമല വിഷയം  പറഞ്ഞ് നരേന്ദ്ര മോദി തെരഞ്ഞെടുപ്പില്‍ വോട്ട് തേടിയെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. സി.പി.ഐ.എമ്മും എല്‍.ഡി.എഫ് മണ്ഡലം കമ്മിറ്റികളുമാണ് മോദിക്കെതിരെ പരാതി നല്‍കിയത്.

ആരാധനാലയങ്ങളോ മതമോ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തരുതെന്ന പെരുമാറ്റചട്ടം മോദി ലംഘിച്ചുവെന്നും മോദിക്കെതിരെ നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ടാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും സി.പി.ഐ.ഐം പരാതി നല്‍കിയത്.

കഴിഞ്ഞ ദിവസം കര്‍ണാടകയിലെ ബെംഗളൂരുവിലും മംഗലാപുരത്തും തമിഴ്‌നാട്ടിലെ തേനിയിലും മോദി നടത്തിയ പ്രസംഗങ്ങള്‍ മുന്‍നിര്‍ത്തിയാണ് പരാതി. ചെന്നെയിലും മംഗലാപുരത്തും പൊതുയോഗങ്ങളില്‍ മോദി ശബരിമലയുടെ പേര് പറഞ്ഞ് കൊണ്ട് തന്നെ പ്രസംഗിച്ചിരുന്നു.
വിശ്വാസം തകര്‍ക്കാനുള്ള ശ്രമം കേരളത്തില്‍ നടക്കുകയാണെന്നും ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും സി.പി.ഐ.മ്മും ലീഗും കളിക്കുന്നത് അപകടകരമായ കളിയാണെന്നും മോദി പറഞ്ഞിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*