ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ച് ജിയോ..!!

ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ച് റിലയന്‍സ് ജിയോ. ദിനംപ്രതി നേട്ടങ്ങളിലേക്ക് കുതിക്കുന്ന റിലയന്‍സ് ജിയോ വരിക്കാരുടെ എണ്ണത്തില്‍ 30 കോടി കടന്നു. എയര്‍ടെല്‍ പോലുള്ള മുന്‍നിര കമ്പനികള്‍ 19 വര്‍ഷം കൊണ്ട് സ്വന്തമാക്കിയ നേട്ടമാണ് ജിയോ വെറും രണ്ടര വര്‍ഷം കൊണ്ട് നേടിയിരുക്കുന്നത്.

ചുരുങ്ങിയ നിരക്കില്‍ വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചാണ് ജിയോ ഈ നേട്ടം കരസ്ഥമാക്കിയത്. ഏറ്റവും വേഗത്തില്‍ 10 കോടി ഉപഭോക്താക്കളെ കരസ്ഥമാക്കി എന്ന വന്‍ നേട്ടവും ജിയോക്ക് സ്വന്തം. 2016 സെപ്തംബര്‍ മാസത്തിലാണ് ജിയോ പ്രവര്‍ത്തനമാരംഭിച്ചത്. സേവനം ആരംഭിച്ച് വെറും 170 ദിവസം കൊണ്ട് 10 കോടി ഉപഭോക്താക്കളെ ജിയോ സ്വന്തമാക്കി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*