സുരേഷ് ഗോപിയുടെ ഓഫീസിന് നേരെ ആക്രമണം..!!

തൃശൂർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ പ്രചാരണത്തിന്റെ ഭാമായുള്ള തൃശൂര്‍ മുക്കാട്ടുക്കരയിലെ ഓഫീസിന് നേരെ ആക്രമണം. പുലർച്ചെ രണ്ട് മണിയോടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നിൽ സിപിഎം എന്ന് ബിജെപി ആരോപിച്ചു.

തൃശൂരിൽ ബിജെപി നേട്ടമുണ്ടാക്കുമെന്ന ആശങ്കയെ തുടർന്നാണ് സിപിഎം ഇത്തരത്തിൽ ആക്രമണങ്ങൾ നടത്തുന്നതെന്നും ബിജെപി പ്രതികരിച്ചു. ഓഫീസിന് മുന്നിലുണ്ടായിരുന്ന ഫ്ലക്സ് ബോർഡുകൾ അടക്കം അക്രമി സംഘം അടിച്ചു തകർത്തു.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*