ശബരിമല പറഞ്ഞുതന്നെ വോട്ട് പിടിക്കും; ടി.പി സെന്‍കുമാര്‍..!!

തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ച ശബരിമലയെ കുറിച്ച് തന്നെയെന്ന് ടിപി സെൻകുമാര്‍. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍ എട്ട് ലക്ഷം വോട്ട് നേടുമെന്നും ശബരിമല പറഞ്ഞുതന്നെ വോട്ട് പിടിക്കുമെന്നും സെന്‍കുമാര്‍ പറഞ്ഞു.  ശബരിമലയിലെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാടില്ലെന്ന് പറയുന്നത് സാധ്യമായ കാര്യമല്ല.

ശബരിമല ചര്‍ച്ച ചെയ്യുകതന്നെ ചെയ്യും. കര്‍മ്മസമിതി ഹോര്‍ഡിംഗുകള്‍ സ്ഥാപിച്ചതില്‍ യാതൊരു ചട്ടലംഘനവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു വിഭാഗങ്ങളോട് എന്തിനാണ് സര്‍ക്കാര്‍ ഇത്ര ധാര്‍ഷ്ട്യം കാണിക്കുന്നതെന്നും കേരളത്തില്‍ പ്രീണന രാഷ്ട്രീയത്തിന്റെ അവസാനമായിരിക്കും ഈ തിരഞ്ഞെടുപ്പോടെ ഉണ്ടാകുകയെന്നും ടി.പി സെന്‍കുമാര്‍ പറഞ്ഞു. രണ്ട് മാസ പൂജക്കും ശബരിമലയിൽ പ്രശ്നമില്ല. ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ടെന്നും ടിപി സെൻകുമാര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ മതം പറഞ്ഞോ ജാതി പറഞ്ഞോ വോട്ട് ചോദിക്കരുത്. പക്ഷേ ശബരിമലയില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ ചെയ്ത നിയമവിരുദ്ധമായ, പക്ഷപാതപരമായ കാര്യങ്ങള്‍ നമ്മള്‍ ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ പോലീസില്‍ സി.ആര്‍.പി.എഫോ ഐ.പി.സി.യോ കേരള പോലീസ് ആക്ടോ ഇല്ലെന്നും പിണറായി പറയുന്ന ശുംഭവചനങ്ങളുടെ ഒറ്റനിയമമേ പോലീസിലുള്ളൂവെന്നും തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സെന്‍കുമാര്‍ പറഞ്ഞു.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*