രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കാനൊരുങ്ങി സുശീൽ കുമാർ മോദി..!!

വിദ്വേഷ പരാമർശം നടത്തിയതിന് രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി. രണ്ട് ദിവസത്തിനുള്ളിൽ രാഹുൽ ഗാന്ധിക്കെതിരെ പട്ന ഹൈക്കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് സുശീൽ കുമാർ മോദി അറിയിച്ചു.

എല്ലാ കള്ളന്മാർക്കും മോദിയെന്നാണ് പേരെന്ന് മഹാരഷ്ട്രയിലെ ഒരു പൊതുയോഗത്തിൽ രാഹുൽ ഗാന്ധി പ്രസംഗിച്ചിരുന്നു. കോടതിയലക്ഷ്യക്കേസിന് പിന്നാലെ മാനനഷ്ടക്കേസും വരുന്നത് രാഹുൽ ഗാന്ധിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

എല്ലാ കള്ളന്മാർക്കും മോദിയെന്നാണ് പേര് എന്ന രാഹുൽ ഗാന്ധിയുടെ പരാമർശം മോദി എന്ന കുലനാമമുള്ള എല്ലാവരെയും അപമാനിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. മോദി എന്ന കുലനാമമുള്ള കോടിക്കണക്കിന് ജനങ്ങളെ അപമാനിക്കുകയും അവരുടെ വികാരങ്ങളെ വ്രണപ്പെടുത്തുകയുമാണ് കള്ളൻ എന്ന ആരോപണത്തിലൂടെ രാഹുൽ ഗാന്ധി ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. മോദി എന്ന നാമം ഒരു അപരാധമാണോയെന്നും അദ്ദേഹം ചോദിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*