രാഹുല്‍ ഗാന്ധിയ്ക്ക് കൂടുതല്‍ ഭൂരിപക്ഷം കിട്ടുന്ന നിയോജക മണ്ഡലത്തിന് ഒരു പവന്‍ സ്വര്‍ണം; രമേശ് ചെന്നിത്തലയുടെ വാഗ്ദാനം

ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്നും മത്സരിക്കുന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് കൂടുതല്‍ ഭൂരിപക്ഷം കിട്ടുന്ന നിയോജക മണ്ഡലത്തിന് ഒരു പവന്‍ സ്വര്‍ണം സമ്മാനമായി നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടുന്ന കമ്മിറ്റിക്ക് സമ്മാനം നല്‍കുമെന്ന് പി.കെ ബഷീര്‍ എം.എല്‍.എയും മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദും പറഞ്ഞിരുന്നു.

ഏറനാട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രമേശ് ചെന്നിത്തലയുടെ വാഗ്ദാനമെന്ന് ഒരു പ്രമുഖ ചാനല്‍  റിപ്പോര്‍ട്ട് ചെയ്തു.  വയനാട്ടില്‍ രാഹുലിന് മൂന്ന് ലക്ഷത്തിലധികം ഭൂരിപക്ഷമാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.

കേരളത്തില്‍ മല്‍സരിക്കുന്നത് രാജ്യത്തിനുള്ള സന്ദേശമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. മാവേലിക്കര, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം മണ്ഡലങ്ങളിലെ പ്രചാരണ യോഗത്തില്‍ പങ്കെടുക്കുന്ന രാഹുല്‍ ഉച്ചയ്ക്ക് പാലായിലെത്തി കെ.എം മാണിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*