റാഫേൽ; വ്യാജ പ്രചാരണം നടത്തിയതിന് രാഹുലിന് സുപ്രീം കോടതി നോട്ടീസയച്ചു..!!

റാഫേൽ കേസിലെ വാസ്തവ വിരുദ്ധ പരാമർശം നടത്തിയതിന് രാഹുലിന് സുപ്രിം കോടതിയുടെ നോട്ടീസ്. നരേന്ദ്ര മോദി കള്ളനെന്ന് സുപ്രിം കോടതി പറഞ്ഞിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. വിവാദ പരാമർശത്തിൽ രാഹുൽ വിശദീകരണം നൽകണമെന്നും കോടതി പറഞ്ഞു. ബിജെപി നേതാവ് മീനാക്ഷി ലേഖി നല്‍കിയ കോടതി അലക്ഷ്യ ഹർജിയിലാണ് കോടതി ഉത്തരവ്.

രാജ്യത്തിന്‍റെ  ചൗകിദാര്‍ മോഷണം നടത്തിയെന്ന കാര്യം കോടതി വ്യക്തമായി പറഞ്ഞിരിക്കുന്നുവെന്നാണ് റഫാല്‍ വിഷയത്തില്‍ കോടതി നടത്തിയ വിധിയെ കുറിച്ച് രാഹുല്‍ നടത്തിയ പരാമര്‍ശം.

റഫേൽ ഇടപാടിൽ അഴിമതി നടന്നിട്ടുണ്ട് എന്ന് പറഞ്ഞിട്ടില്ലെന്നും മൂന്ന് രേഖകൾ പുനഃപരിശോധന ഹർജികൾക്ക് ഒപ്പം പരിഗണിക്കണമോ എന്നും മാത്രമാണ് കോടതി പരിശോധിച്ചതെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് പറഞ്ഞു.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*